New Update
റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി കുനിയില്‍ സുനിലി(54)നെയാണ് റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
Advertisment
നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നാല് വര്‍ഷം മുമ്പാണ് സുനില്‍ അവസാനമായി നാട്ടില്‍ വന്നത്.
ബത്ഹയിലെ ഒരു ഭക്ഷണ ശാലയില്‍ ജോലി ചെയ്ത് വരികയായിരുന്നു സുനില്‍. താമസാനുമതി രേഖയായ ഇഖാമ കാലാവധി രണ്ട് വര്‍ഷം മുമ്പാണ് അവസാനിച്ചത്.
ഷാജയാണ് സുനിലിന്റെ ഭാര്യ. രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.