New Update
യുകെ: മലയാളി വൈദികനായ ഫാ ഷാജി പുന്നാട്ടിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി മലയാളി സമൂഹം.
Advertisment
കഴിഞ്ഞ ദിവസം നടന്ന ബിഷപ്പിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താതിനെത്തുടര്‍ന്ന് മലയാളികള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ താമസസ്ഥലത്ത് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണ കാരണം വ്യക്തമല്ല. നോര്‍ത്ത് വെയില്‍സിലെ അബ്രിസ്വിത്തിലായിരുന്നു താമസം. വയനാട് സ്വദേശിയായ ഫാ. ഷാജി പുന്നാട്ടിൽ യുകെയില്‍ ഇംഗ്ലീഷ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാളി സമൂഹത്തിലെ പരിപാടികളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ഫാ. ഷാജി പുന്നാട്ടിന്റെ വിയോഗം യു.കെയിലെ മലയാളികള്‍ക്ക് തീരാനഷ്ടമായിരിക്കുകയാണ്.
റെക്സ്ഹാം രൂപതയിലാണ് ഇദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലീസിന് കൈമാറി.