New Update
യു.എസ്: ക്ലാസില്‍ ഇരുന്ന് സംസാരിച്ച കുട്ടിയുടെ വായില്‍ ടേപ്പോട്ടിച്ച് അധ്യാപിക. നോര്‍ത്ത കരോലിനയിലെ സ്മിത്ത്ഫീല്‍ഡ് മിഡില്‍ സ്‌കൂളിലാണ് സംഭവം.
Advertisment
സംസാരിക്കരുതെന്ന് പറഞ്ഞിട്ടും കുട്ടി സംസാരം തുടര്‍ന്നതിനാണ് ബ്രാഡി എന്ന കുട്ടിയുടെ വായില്‍ അധ്യാപിക ടേപ്പൊട്ടിച്ചത്. കുട്ടിയിത് തന്റെ അമ്മ കാതറിന് അയച്ചു കൊടുക്കുകയായിരുന്നു.
സ്‌കൂളിലെ മറ്റു കുട്ടികളാണ് ഇത് ചെയ്തതെന്നാണ് കുട്ടിയുടെ അമ്മ വിചാരിച്ചിരുന്നത്. എന്നാല്‍, അധ്യാപികയാണ് ഇത് ചെയ്തതെന്ന് മനസിലാക്കി പ്രാധാന അധ്യാപികയോട് പരാതി പറയുകയായിരുന്നു.
അധ്യാപിക മുമ്പും ഇത് ചെയ്തിരുന്നു. കുട്ടികളുടെ വായില്‍ മാത്രമല്ല, കൈയിലും ഇവര്‍ ഇങ്ങനെ ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ അധ്യാപിക ജോലി രാജി വച്ചു.