മാരാരിക്കുളം: കയര്‍ ഫാക്ടറി തൊഴിലാളി ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15 -ാം വാര്‍ഡില്‍ കുഞ്ഞാറുവെളി ശശി (54) യാണ് മരിച്ചത്.
ഇന്നലെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മകളുടെ വിവാഹത്തിന് ശശി അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തൊഴിലില്ലാത്തതിനാൽ മൂന്ന് മാസമായി വായ്പ തിരിച്ചടച്ചിരുന്നില്ല.
/sathyam/media/post_attachments/tZifS7832AJLA3JBsgTc.webp)
വെള്ളിയാഴ്ച ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥനെത്തി ശശിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പരാതി പറഞ്ഞു. മാരാരിക്കുളം പോലീസ് കേസ് എടുത്തു. ഭാര്യ: മോളി. മക്കള്‍: അഞ്ജലി, ആര്യ. മരുമക്കള്‍: അഖില്‍, അജിത്ത്.