വിമാനത്തില്‍ യുവതിയോട് അതിക്രമം; ഭര്‍ത്താവും യാത്രക്കാരും യുവാവിന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു

author-image
neenu thodupuzha
New Update

കിളിമാനൂര്‍: ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ വിമാനത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും മറ്റു യാത്രക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്തു.

Advertisment

നാവായിക്കുളം സ്വദേശി രമേശ് കുറുപ്പ് എന്നയാളാണ് യുവതിയോട് മോശമായി പെരുമാറിയത്. വെള്ളിയാഴ്ച്ച മസ്‌ക്കറ്റില്‍നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.

publive-image

എയര്‍പോട്ടില്‍ വച്ച് രമേശ് കുറുപ്പിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും യുവതിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ വിട്ടയച്ചു. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന അടൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമം നടന്നത്.

പിന്‍സീറ്റില്‍ ഇരുന്ന രമേശ് കുറുപ്പ് യുവതിയെ ഉപദ്രവിക്കുകയും മോശം പരാമര്‍ശം നടത്തുകയുമായിരുന്നു.

ഇതോടെ യുവതി ഭര്‍ത്താവിനോട് പരാതി പറയുകയായിരുന്നു.

ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും മറ്റു യാത്രക്കാരും യുവാവിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്തതോടെ എയര്‍ലൈന്‍സ് അധികൃതര്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് വിവരം കൈമാറി സി.ഐ.എസ്.എഫ്. യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവുമായി സംസാരിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

Advertisment