പേഴുംകണ്ടം കൊലപാതകം: ബിജേഷ് ഒളിവിൽത്തന്നെ; നാല് സ്‌ക്വാഡുകളായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

author-image
neenu thodupuzha
New Update

കട്ടപ്പന: പേഴുംകണ്ടത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് ഇപ്പോഴും ഒളിവിൽത്തന്നെ.

Advertisment

ചൊവ്വാഴ്ച്ച വൈകിട്ടാണ് പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല നടത്തിയെന്ന് പോലീസ് സംശയിക്കുന്ന ബിജേഷ് സംസ്ഥാനം വിട്ടതായിട്ടാണ് പോലീസ് സംശയിക്കുന്നത്.

publive-image

ഇയാളെ കണ്ടെത്താന്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് കട്ടപ്പന പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഭര്‍ത്താവ് ബിജേഷ് അനുമോളെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ബിജേഷിന്റെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

Advertisment