New Update
Advertisment
മുട്ടം: മുട്ടം കോടതി റോഡില്‍ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം അഭിഭാഷകനെ തെരുവുനായ ആക്രമിച്ചു.
മുട്ടം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എം.എസ്. മണിയെയാണ് നായ കടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കോടതിയില്‍ നിന്നും ഓഫീസിലേക്ക് നടന്നു വരുന്നതിനിടെ പിന്നില്‍ നിന്നും അപ്രതീക്ഷിതമായി വന്ന നായ ചാടി ഇദ്ദേഹത്തിന്റെ കൈയില്‍ കടിക്കുകയായിരുന്നു. ഇദ്ദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി