New Update
തൊടുപുഴ: 1.3 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ ആലപ്പുഴ സ്വദേശികള്‍ക്ക് നാലു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.
Advertisment
ചേര്‍ത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജങ്ഷന്‍ വെള്ളി വീട്ടില്‍ തസ്ലിക് (26), വടുതല വഞ്ചിപ്പുരയ്ക്കല്‍ വീട്ടില്‍ നിധിന്‍ (25) എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
2017 ഒകേ്ടാബര്‍ 14ന് നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.