Advertisment

'പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവും, രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു, പലതവണ പാര്‍ലമെന്റില്‍ അപമാനിച്ചു, രാഹുല്‍ ഗാന്ധിക്ക് പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന് ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു, എന്നാല്‍, അ വരെയൊന്നും മാനനഷ്ടത്തിന് ശിക്ഷിച്ചിട്ടില്ല''; തനിക്കെതിരെ കേസെടുക്കാന്‍ മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

author-image
neenu thodupuzha
New Update

ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി.

Advertisment

അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം.

publive-image

രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന് ബി.ജെ.പിയുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇത്തരക്കാര്‍ക്കെതിരെ ഒരു നടപടി പോലുമെടുത്തിട്ടില്ല.

ഒരു മനുഷ്യനെ എത്രത്തോളം നിങ്ങള്‍ ഇനിയും അപമാനിക്കും. അവരെ ആരെയും മാനനഷ്ടത്തിന് ശിക്ഷിച്ചിട്ടില്ല. രാമനെ കുടുംബം വനവാസത്തിന് അയച്ചു. ആ രാമന്‍ കുടുംബാധിപത്യത്തിന്റെ ഭാഗമാണോ? ഭയപ്പെടുത്താമെന്നത് തെറ്റിദ്ധാരണ മാത്രമാണ്. പോരാട്ടം ശക്തമായി തുടരും.

രാഹുല്‍ മോദിയെ പാര്‍ലമെന്റില്‍ വച്ച് കെട്ടിപ്പിടിച്ചു. വെറുപ്പില്ലെന്ന് മോദിയോട് പറഞ്ഞു. വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങള്‍ നമുക്കുണ്ടാകും. എന്നാല്‍, വെറുപ്പിന്റെ പ്രത്യായ ശാസ്ത്രം നമുക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

Advertisment