New Update
മലപ്പുറം: മലപ്പുറം രാമപുരം നാറാണത്ത് പുഴയില്‍ വീണ് യുവാവ് മരിച്ചു. മേലേച്ചോലയിലെ കരിമ്പനക്കുന്നത്ത് പരേതനായ ചെരിക്കകാട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് ബാബു (42) വാണ് മരിച്ചത്.
Advertisment
വിവരമറിഞ്ഞെത്തിയ നാട്ടുകാരും മങ്കടഡ്രോമ കെയര്‍ വളണ്ടിയര്‍മാരുമാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിൽ എത്തിച്ചത്. ശനിയ്ഴ്ച രാത്രി പന്ത്രണ്ടിനാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
പുഴയില്‍ വീണതിനെത്തുടർന്ന് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. മങ്കട പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഭാര്യ: കുന്നക്കാട് ഷമീബ യൂസഫ് (പാങ്ങ് വാഴക്കോട്) മക്കള്‍: മുഹമ്മദ് ജാസില്‍ (9) മുഹമ്മദ് ജാസിം (5) മാതാവ്: ആമിന എന്ന ഇമ്മുട്ടി (കാറല്‍മണ്ണ), സഹോദരങ്ങള്‍: റജ്‌ലീന, ഫസ്ലീന, ഷംസത്ത്, സീനത്ത്.