കാഞ്ചിയാറ്റില്‍ അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് ബിജേഷ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്

author-image
neenu thodupuzha
New Update

ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊലപാതക ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്.

Advertisment

publive-image

സ്‌കൂള്‍ അധ്യാപികയായ വത്സമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് വിജേഷിനെ കുമളിയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. കൊലപാതക ശേഷം ഭാര്യയുടെ സ്വര്‍ണം കാഞ്ചിയാറ്റിലുള്ള ബാങ്കില്‍ പണയംവച്ച് ലഭിച്ച 16,000 രൂപയുമായാണ് ഇയാള്‍ ഒളിവില്‍ പോയത്.

കുമളിയില്‍ ഫോണ്‍ ഉപേക്ഷിച്ച് ശേഷം ബിജേഷ് കമ്പത്തേക്ക് കടക്കുകയായിരുന്നു. ഉള്‍ഗ്രാമത്തിലെ ഹോം സ്റ്റേയാണ് ഇയാള്‍ ഒളിവില്‍ തമസിക്കാനായി തെരഞ്ഞെടുത്തത്.

ഒളിവില്‍ കഴിയാന്‍ കമ്പത്തേയ്ക്ക് തിരിച്ച ബിജേഷ് സി.സി.ടിവിയില്‍ ദൃശ്യം പതിയാതിരിക്കാന്‍ പ്രധാന സ്റ്റോപ്പില്‍ ഇറങ്ങാതെ പ്രതി ഇടവഴിയില്‍ ഇറങ്ങി ഇവിടെയെത്തി മദ്യപിച്ച ശേഷം പിന്നീട് ഒളിവ് സ്ഥലം കണ്ടെത്തുകയായിരുന്നു

ഡ്രൈവറായ ബിജേഷിന് സ്ഥലത്ത് മുന്‍ പരിചയമുണ്ടോന്നും ആരുടെയെങ്കിലും സഹായം തേടിയിരുന്നോയെന്നും പോലീസ് അന്വേഷിക്കും.

.

Advertisment