ഇന്നസെന്റിന്റെ അസുഖം കുറഞ്ഞുതുടങ്ങിയപ്പോള്‍ ഭാര്യ ആലീസിനെയും ക്യാന്‍സര്‍ പിടികൂടി. ആരും തകര്‍ന്നുപോകുന്ന അവസ്ഥയിലും ഇന്നസെന്റുണ്ടോ വിട്ടുകൊടുക്കുന്നു.
/sathyam/media/post_attachments/s0pVfLH5w6OyTDqK9reF.jpg)
ഇതിനേക്കാള്‍ വലിയത് കണ്ടിട്ടുണ്ട് ''നമ്മളിപ്പോള്‍ ഒരു സന്തുഷ്ട കാന്‍സര്‍ കുടുംബമായി'' എന്നാണ് ചിരിയില്‍ പൊതിഞ്ഞ് കരച്ചിലടക്കി ഇന്നസെന്റ് പറഞ്ഞത്. ആ മനുഷ്യന്‍ ഒന്ന് പതറി. പലപ്പോഴും കണ്ണ് നിറഞ്ഞു. തൊണ്ട ഇടറി. അതിനെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടിയിങ്ങനെ...
'അതിനാണ് ആക്ടിങ് എന്ന് പറയുന്നത്. ഞാനൊരു നല്ല നടനാണെന്നു നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായില്ലേ?'.
ഇതിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് കാന്‍സര്‍ വന്നതിനെ ഇരുവരുടെയും മനപ്പൊരുത്തമാണെന്നും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ വന്നയാളെയും ഇന്നസെന്റ് വെറുതെ വിട്ടില്ല.
/sathyam/media/post_attachments/pFFXzf2dgthRIlM2tcXa.jpg)
''ക്യാന്‍സര്‍ വന്നത് ആലീസിനായത് നന്നായി. ഇത് അടുത്തവീട്ടിലെ ഏലിയാമ്മയ്ക്കാണെങ്കിലും നിങ്ങള് ഇതുതന്നെ പറയില്ലേ...'' മനപ്പൊരുത്ത തിയറിയുമായി വന്ന ആളുടെ പൊടിപോലും പിന്നെ കണ്ടില്ല.
അതുപോലെ ഒരു മരണവീട്ടില്‍പ്പോയി തിരിച്ചുവരുമ്പോള്‍ സെബാസ്റ്റിയാനോസ് പുണ്യാളന്റെ കപ്പേളയിലേക്ക് നോക്കി വണ്ടിയിലിരുന്ന് കൊഞ്ഞനംകുത്തിയ കഥയും തന്റെ അനുഭവക്കുറിപ്പില്‍ ഇന്നസെന്റ് പറയുന്നുണ്ട്.
കപ്പേള കണ്ണില്‍നിന്ന് മറയുന്നതുവരെ കൊഞ്ഞനം കാണിക്കല്‍ തുടര്‍ന്നു. ആലീസിന് ഒന്നും മനസിലായില്ല. " നീ കേട്ടില്ലേ മരിച്ചവീട്ടിലെ പ്രാര്‍ത്ഥന. ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കും.
/sathyam/media/post_attachments/IemCyCFWLnoXivMmSowa.webp)
എന്റെ പൊന്നാലീസേ, അല്ലെങ്കിത്തന്നെ എനിക്ക് ക്യാന്‍സറാണ്. ഇനി ദൈവത്തിന് എന്നോട് ഇഷ്ടം കൂടുകയും കൂടിച്ചേര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ.
നമ്മളോട് ദൈവത്തിന് കൊറച്ച് ദേഷ്യം കെടന്നോട്ടെ എന്ന് കരുതി ചെയ്തതാ?...' ഇതായിരുന്നു ഭാര്യയോടുള്ള ഇന്നസെന്റിന്റെ മറുപടി.