പണത്തെച്ചൊല്ലി വാക്കുതർക്കം; വീട്ടിൽ കയറി യുവാവിനെ സുഹൃത്ത് കുത്തി

author-image
neenu thodupuzha
New Update

ചെറുതോണി: പണത്തെച്ചൊല്ലിയുള്ള  വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കത്തിക്കുത്തേറ്റു. കഞ്ഞിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലപ്പുഴ സ്വദേശി മരുതുംകല്ലാനിക്കല്‍ ദീപു (42)വിനാണ് കുത്തുകൊണ്ട് ഇടതുകാലിന് ഗുരുതരമായി പരുക്കേറ്റത്.

Advertisment

ഇയാളുടെ സുഹൃത്ത് കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി കണിയാംപൊയ്കയില്‍ അഭയഘോഷി(52) നെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച യാത്രിയാണ് സംഭവം.

publive-image

കഞ്ഞിക്കുഴിയില്‍ വാടകവീട്ടില്‍ താമസിച്ച് ചക്കവ്യാപാരം നടത്തുകയാണ് ദീപു. ഓട്ടോഡ്രൈവറായ അജയഘോഷും ദീപുവും  സുഹൃത്തുക്കളാണ്.

പ്രതി മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുത്തുകൊണ്ട് ഇടതുകാലിന്റെ മസിലിന് ഗുരുതരമായി പരുക്കേറ്റ ദീപുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ  കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി.

Advertisment