Advertisment

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്നു പ്രതികൾക്ക് തടവും പിഴയും; 110 പേരെ വെറുതെ വിട്ടു

author-image
neenu thodupuzha
Updated On
New Update

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ പൊതുപരിപാടിക്കെത്തിയപ്പോൾ കല്ലെറിഞ്ഞ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കണ്ണൂർ കോടതി.

Advertisment

മുൻ സിപിഎം പ്രവർത്തകൻ സിഒടി നസീർ, സിപിഎം പ്രവർത്തകരായ ബിജു പറമ്പത്ത്, ദീപക് ചാലാട് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

publive-image

ദീപക് ചാലാടിന് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും മറ്റു രണ്ടു പ്രതികളായ സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവർക്ക് രണ്ടു വർഷം വീതം തടവും പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

സി.പി.എം . ജില്ലാ നേതാക്കളും മുൻ എം.എൽ.എമാരായ സി കൃഷ്ണൻ, കെ.കെ. നാരായണൻ ഉൾപ്പെടെയുള്ള 110 പ്രതികളെ കോടതി തെളിവില്ലെന്ന കാരണത്താൽ  വെറുതെ വിട്ടു.

2013 ഒക്‌ടോബർ 27നാണ് അന്ന്  മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ  കണ്ണൂർ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ സി.പി.എം. പ്രവർത്തകർ കല്ലെറിഞ്ഞത്.

സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ സമരത്തിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ കല്ലേറുണ്ടായത്.

 

Advertisment