Advertisment

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം: യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ ഒളിവില്‍ത്തന്നെ

author-image
neenu thodupuzha
New Update

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പിടികൂടാനാകാതെ പോലീസ്.

Advertisment

publive-image

താത്കാലിക ജീവനക്കാരി ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരില്‍ ഒരാള്‍ രേഖകളില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് താമസമെങ്കിലും ഈ ക്വാര്‍ട്ടേഴ്സ് വാടകയ്ക്കു മറിച്ചു നല്‍കിയിരിക്കയാണെന്ന് കണ്ടെത്തി.

ഇതുകൂടാതെ കൊയിലാണ്ടി, എളേറ്റില്‍ വട്ടോളി, ഫറോക്ക്, കൂരാച്ചുണ്ട്, കണ്ണൂരിലെ മട്ടന്നൂര്‍ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.

പ്രതികളുടെ വീടുകളിലും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നെന്ന വിവരവുമുണ്ട്.

പീഡനം നടത്തിയ അറ്റന്‍ഡര്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കാനും നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീര്‍ക്കാനും സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാര്‍ക്കെതിരായ യുവതിയുടെ പരാതി.

Advertisment