New Update
കണ്ണൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.
Advertisment
കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് മരിച്ചത്. ഐ.ടി. ആക്ട് പ്രകാരം കേസെടുത്തതിന് പിന്നാലെ ഇയാള്‍ മരിക്കുകയായിരുന്നു.
നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് ഇയാള്‍ പ്രചരിപ്പിച്ചത്. അയല്‍വാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും ഇയാള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.
സംഭവത്തെത്തുടര്‍ന്ന് കൂത്തുപറമ്പ് സൗത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.