Advertisment

അയൽവാസികളുടെ ഉൾപ്പെടെ നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങൾ  മോര്‍ഫ് ചെയ്ത്  പ്രചരിപ്പിച്ചു; കേസെടുത്തതിന് പിന്നാലെ പ്രതി തൂങ്ങി മരിച്ചു

author-image
neenu thodupuzha
New Update

കണ്ണൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.

Advertisment

കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് മരിച്ചത്. ഐ.ടി. ആക്ട് പ്രകാരം കേസെടുത്തതിന് പിന്നാലെ ഇയാള്‍ മരിക്കുകയായിരുന്നു.

publive-image

നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് ഇയാള്‍ പ്രചരിപ്പിച്ചത്. അയല്‍വാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും ഇയാള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.

സംഭവത്തെത്തുടര്‍ന്ന് കൂത്തുപറമ്പ് സൗത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

Advertisment