ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലി കൊടുത്ത് അയല്‍വാസി 

author-image
neenu thodupuzha
New Update

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ടില്‍ബാല ജില്ലയില്‍ ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി കൊലപ്പെടുത്തി.

Advertisment

ഗര്‍ഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരു താന്ത്രികന്റെ നിര്‍ദ്ദേശ പ്രകാരമാണ് അലോക് കുമാര്‍ എന്നയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

publive-image

ഗുരുതരമായ പരിക്കുകളോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നോ എന്നുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയൂ.

ഭാര്യക്ക് മൂന്നു തവണ ഗര്‍ഭഛിദ്രം സംഭവിച്ചതില്‍ അലോക് കുമാര്‍ നിരാശയിലായിരുന്നു. താന്ത്രികന്റെ അടുത്തു ചെന്നപ്പോഴാണ് ഇതിന് പരിഹാരമായി നരബലി നടത്തണമെന്ന് അയാള്‍ നിര്‍ദ്ദേശിച്ചത്. താന്ത്രികന്‍ ബിഹാറിലുള്ളയാളാണെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Advertisment