പോത്തന്‍കോട് സുധീഷ് വധക്കേസ്: ഒന്നാം സാക്ഷി ഹാജരായില്ല, രണ്ടാം സാക്ഷി കൂറുമാറി; കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ ഭീഷണിയുണ്ടെന്ന് സാക്ഷി

author-image
neenu thodupuzha
New Update

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെ കൊലപ്പെടുത്തി കാലും കൈയ്യും വെട്ടി മാറ്റിയ സംഭവത്തില്‍ രണ്ടാം സാക്ഷി അജിലാല്‍ കൂറുമാറി.

Advertisment

കൊല്ലപ്പെട്ടയാളുടെ സഹോദരനില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന സാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

publive-image

99 സാക്ഷികളാണ് കേസിലുള്ളത്. 2021 ഡിസംബര്‍ 11ന് മംഗലാപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിലെ സുധീഷി(35)നെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നത്.

കൊലപാതകത്തിന് ശേഷം കാല്‍ വെട്ടിയെടുത്ത് റോഡില്‍ വലിച്ചെറിയുകയായിരുന്നു. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണം. കൊലപാതക ഭീഷണിയുണ്ടായിരുന്നതിനാല്‍ സുധീഷ് അമ്മയുടെ വീട്ടില്‍ ഒളിവിലായിരുന്നു. ഇവിടെയെത്തി പ്രതികള്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

ഒന്നാം സാക്ഷിയും തന്റെ സഹോദരനുമായ സജീവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കവെ സുധീഷ് അവിടേക്ക് ഓടിക്കയറി വന്നെന്നും പിന്നാലെ വീട് തകര്‍ത്ത് ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നെന്നുമായിരുന്നു അജിലാലിന്റെ ആദ്യ മൊഴി.

കൂറുമാറിയതായി പ്രഖ്യാപിച്ചതോടെ സുധീഷിന്റെ സഹോദരന്‍ സതീഷ് ഭീഷണിപ്പെടുത്തുന്നെന്ന് ഇയാള്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഒന്നാം സാക്ഷി സജീവ് വിദേശത്തായതിനാല്‍ ഹാജരായില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Advertisment