New Update
ആലപ്പുഴ: യാത്രയ്ക്കിടെ പഴ്‌സ് മോഷ്ടിച്ച നാടോടി സ്ത്രീയെ യാത്രക്കാര്‍ പിടിച്ച് പോലീസിന് കൈമാറി. കസ്തൂരി(25) എന്ന യുവതിയെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ആലപ്പുഴ അവലൂക്കുന്ന് പാക്കള്ളിയില്‍ അഞ്ജുവിന്റെ പണവും മറ്റ് രേഖകളും അടങ്ങിയ പഴ്‌സാണ് ബസ് സ്‌റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ കാണാതായത്.
അഞ്ജു ബഹളം വച്ചതോടെ ബസ് നിര്‍ത്തിയിട്ട് യാത്രക്കാര്‍ ഇറങ്ങാതിരിക്കാന്‍ വാതില്‍ അടച്ചു. ബസിലെ യാത്രക്കാരിയായിരുന്ന നാടോടിസ്ത്രീയെ സംശയം തോന്നി പോലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍നിന്നും പഴ്‌സ് കണ്ടെടുത്തത്.