നെടുങ്കണ്ടം: കൂട്ടാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.
ചേറ്റുകുഴി സ്വദേശികള്‍ക്കും നെടുങ്കണ്ടം സ്വദേശിനിക്കുമാണ് പരുക്കേറ്റത്.ചേ റ്റുകുഴി സ്വദേശികളായ മോളുപറമ്പില്‍ മുകേഷ് (33), കളപ്പുരയ്ക്കല്‍ ആബേല്‍ ജോമോന്‍ (16), മോളുപറമ്പില്‍ വിശ്വനാഥന്‍ (60), നെടുങ്കണ്ടം സ്വദേശിനി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മുകേഷിന്റെ പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സി.പി.ഐയുടെ രാഷ്ട്രീയ പ്രചാരണ ജാഥയില്‍ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് നെടുങ്കണ്ടം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചത്. കൂട്ടാര്‍ ചേറ്റുകുഴി റൂട്ടിലാണ് അപകടമുണ്ടായത്.
ചേറ്റുകുഴി ഭാഗത്തുനിന്നും കൂട്ടാറിലേക്ക് വരികയായിരുന്നു കാറ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം താഴ്ചയിലേക്ക് പതിച്ചു. ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.