New Update
ബംഗളുരു: അഴിമതിക്കേസില്‍ കര്‍ണാടക ബി.ജെ.പി. എം.എല്‍.എ. മദല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. ചന്നഗിരിയില്‍നിന്ന് ബംഗളുരുവിലേക്ക് കടക്കുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Advertisment
കേസില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എം.എല്‍.എയ്ക്ക് വേണ്ടി മകന്‍ പ്രശാന്ത് മദല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. എം.എല്‍.എയുടെ വീട്ടില്‍നിന്ന് എട്ടു കോടി രൂപ പിടിച്ചെടുത്തിരുന്നു.
കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡ് ചെയര്‍മാനായിരുന്നു മദല്‍ വിരുപാക്ഷപ്പ. കമ്പനിയിലേക്ക് അസംസ്‌കൃത സാധനങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ലഭിക്കാനായാണ് മകന് കൈക്കൂലി നല്‍കിയത്. സംഭവത്തെത്തുടര്‍ന്ന് മദല്‍ വിരുപാക്ഷപ്പ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിരുന്നു.