സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 മരണം

author-image
neenu thodupuzha
New Update

റിയാദ്: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

Advertisment

സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയിലെ അബഹയിലാണ് സംഭവം. ബസ് തീപിടിച്ച് കത്തിയമരുകയായിരുന്നു.

publive-image

ബസില്‍ തീ പടര്‍ന്നു പിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയല്‍ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് അപകടമുണ്ടായത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടവാരാണ് വാഹനത്തിലുണ്ടായിരുന്നത്. ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണെന്നാണ് വിവരം.

Advertisment