New Update
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 'ഓപ്പറേഷന്‍ ഹെല്‍ത്ത് വല്‍ത്ത്'വിജിലന്‍സ് പരിശോധന.
Advertisment
ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വിപണിയില്‍ വില്‍ക്കാന്‍ ഒത്താശ ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പരിശോധന ആരംഭിച്ചത്.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലും 14 ജില്ലയിലെയും അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാരുടെയും ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാ ലാബുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാതാക്കള്‍ക്കെതിരെയുള്ള നടപടി ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായുള്ള വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. പരിശോധന ചൊവ്വാഴ്ചയും തുടരും.