പണപ്പെരുപ്പം പിടിമുറുക്കുന്നു; ദേശീയ പണിമുടക്കില്‍ നിശ്ചലമായി ജര്‍മനി

author-image
neenu thodupuzha
New Update

ബര്‍ലിന്‍: രൂക്ഷമായ പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ നിശ്ചലമായി ജര്‍മനി. പതിറ്റാണ്ടുകള്‍ക്കിടെ ജര്‍മനി കണ്ട ഏറ്റവും വലിയ സമരമായിരുന്നു ഇത്.

Advertisment

publive-image

റോഡ്, വ്യോമ, നാവിക ഗതാഗതമാകെ സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടഞ്ഞു കിടന്നു. ചരക്കു ഗതാഗതം തടസപ്പെട്ടു. വേതനത്തില്‍ 10.5 ശതമാനമെങ്കിലും വര്‍ധന വേണമെന്നാണ് തൊഴിൽ സംഘടനയുടെ ആവശ്യം.

പണപ്പെരുപ്പത്തില്‍ തൊഴിലാളികളുടെ ജീവിതം ദുഃസഹമാണെന്നും അധികൃതര്‍ മുന്നോട്ടു വയ്ക്കുന്ന 5 ശതമാനം വേതന വര്‍ധന പര്യാപതമല്ലെന്നും തൊഴില്‍ സംഘടനകള്‍ ചൂണ്ടിക്കാണിച്ചു.

Advertisment