അടൂര്‍: ഓപ്പറേഷന്‍ ഹെല്‍ത്ത് വെല്‍ത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി.
പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍മാരായ രാജീവ്, അനില്‍, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു നിന്നു.
കാര്യങ്ങള്‍ വ്യക്തമാകാന്‍ വീണ്ടും പരിശോധന നടത്തേണ്ടി വരുമെന്ന് ഡിെവെ.എസ്.പി ഹരി വിദ്യാധരന്‍ പറഞ്ഞു.
പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളുടെ താമസം ഉണ്ടാകുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാ ഫലം വൈകുന്നതാണ് കേസുകള്‍ തീര്‍പ്പാകാത്തതിന് കാരണം.
പത്തനംതിട്ടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബ് ഉണ്ടെങ്കിലും ആവശ്യമുള്ള പരിശോധനകള്‍ നടത്താനുള്ള സൗകര്യം ഇവിടെയില്ല. നിലവില്‍ കുടിവെള്ളം മാത്രമാണ് പരിശോധിക്കുന്നത്.