അമ്പലപ്പുഴ: വിദ്യാര്‍ഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റു ചെയ്തു.
കാക്കാഴം എസ്.എന്‍.വി.ടി.ടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീ ഭവനില്‍ ശ്രീജിത്തി(43)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്.
/sathyam/media/post_attachments/nwJ7kQX0anjYK7LJ7yjB.jpg)
തങ്ങളോട് ലൈംഗികച്ചുവയോടും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാര്‍ഥിനികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഥമാധ്യാപികക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ചിലര്‍ പരാതി പിന്‍വലിച്ചതോടെ അധ്യാപകന് കോടതി ജാമ്യമനുവദിച്ചിരുന്നു. അതിനിടെ മറ്റൊരു വിദ്യാര്‍ഥിനി സമാനമായ പരാതി അമ്പലപ്പുഴ പോലീസിന് നല്‍കുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കേസന്വേഷണത്തിനായി രൂപീകരിച്ച പുന്നപ്ര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us