ചെങ്ങന്നൂർ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക്

author-image
neenu thodupuzha
New Update

ചെങ്ങന്നൂര്‍: സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ മരം വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാവിനും പരുക്ക്.

Advertisment

വിദ്യാര്‍ഥികളായ അഭിജിത്ത്, സിദ്ധാര്‍ത്ഥ്, സിദ്ധാര്‍ത്ഥിന്റെ അമ്മ രേഷ്മാഷിബു(30), അധ്യാപകരായ ആശാഗോപാല്‍, രേഷ്മ, ഗംഗ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിജിത്തിന് തലയ്ക്കാണ് പരുക്ക്.

publive-image

കിഴക്കേനട ഗവ.യു.പി സ്‌കൂള്‍ വളപ്പിലെ റിലീഫ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് വാകമരം കടപുഴകി വീണത്. ഇന്നലെ വൈകിട്ട് 3.20നായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ഇറങ്ങുന്ന സമയത്താണ് അപകടം നടന്നത്. 12 വിദ്യാര്‍ഥികളാണ് കെട്ടിടത്തില്‍ പരീക്ഷ എഴുതിയത്.

11 വിദ്യാര്‍ഥികളും ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മരം വീണത്. മരം ചരിഞ്ഞു വരുന്നതായി ഏഴാം €ാസുകാരന്‍ സഞ്ജീവ്പ്രതാപന്‍ വിളിച്ചു പറയുന്നത് കേട്ട് കെട്ടിടത്തിന് പുറത്തു നിന്ന അഭിജിത്ത് ഓടി സ്‌കൂള്‍ കെട്ടിടത്തിന് അകത്തു കയറി സിദ്ധാര്‍ത്ഥി(6)നെ രക്ഷപെടുത്തി.

കെ.എസ്.ആര്‍.ടി.സിയ്ക്ക് സമീപം പ്രവര്‍ത്തിച്ചു വന്ന റിലീഫ് എല്‍.പി സ്‌കൂള്‍ കെട്ടിടം സുരക്ഷയില്ലാത്തതിനാല്‍ 2021 ലാണ് കിഴക്കേ നട ഗവ.യു.പി സ്‌കൂളിന്റെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയത്. അടുത്തയാഴ്ച എല്‍. കെ.ജി, യു.കെ.ജി മോഡല്‍ പ്രീ-പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് അപകടം നടന്നത്.

മന്ത്രി സജിചെറിയാന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൂസമ്മഏബ്രഹാം, കൗണ്‍സിലര്‍മാരായ ശ്രീദേവിബാലകൃഷ്ണന്‍, ശോഭാവര്‍ഗീസ്, എ.ഇ.ഒ: സുരേന്ദ്രന്‍ പിള്ളഎന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു നീക്കിയത്.

സ്‌കൂള്‍ അങ്കണത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നതായി പ്രഥമാധ്യാപിക ടി.കെ. സുജാത പറഞ്ഞു

Advertisment