പെന്‍ഷന്‍ പരിഷ്‌കരണ നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം;  ജനലക്ഷങ്ങള്‍ തെരുവില്‍

author-image
neenu thodupuzha
New Update

പാരിസ്: ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ പെന്‍ഷന്‍ പരിഷ്‌കരണ നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം ചൊവ്വാഴ്ച നടന്ന ദേശവ്യാപക സമരത്തില്‍ 240 റാലിയിലായി ഒമ്പത് ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്ക്.

Advertisment

publive-image

തലസ്ഥാനമായ പാരീസില്‍ മാത്രം ലക്ഷം പേര്‍ നിരത്തിലിറങ്ങി. ആഴ്ചകളായി നീളുന്ന പ്രതിഷേധത്തിന്റെ ഭാഗമായ പത്താമത്തെ ദേശ വ്യാപക പ്രക്ഷോഭമായിരുന്നു നടന്നത്.

റെയില്‍, ഗതാഗതം, വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളിലെ സംഘടനകള്‍ സമരത്തിന്റെ ഭാഗമായി. വിവിധയിടങ്ങളില്‍ റെയില്‍ ജീവനക്കാര്‍ ട്രാക്കുകളില്‍ ടയറുകള്‍ കത്തിച്ചു. ബിയാട്രിസ് വിമാനത്താവളത്തിന് സമീപം പ്രക്ഷോഭകര്‍ ബോംബിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

തുടര്‍ന്ന് വിമാനത്താവളങ്ങളില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അധ്യാപകര്‍ പണിമുടക്കിയതോടെ സ്‌കൂളുകള്‍ അടച്ചിട്ടു. വിവിധയിടങ്ങളില്‍ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.

43 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രം പൂര്‍ണ പെന്‍ഷന്‍ എന്നതടക്കമുള്ള നിബന്ധനകളാണ് വിവാദ ബില്ലിലുള്ളത്.

Advertisment