കാമുകന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു; മനംനൊന്ത് കാമുകിയും തീ കൊളുത്തി ജീവനൊടുക്കി

author-image
neenu thodupuzha
New Update

ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവതിയും ആത്മഹത്യ ചെയ്തു. ബിഹാര്‍ സ്വദേശിയായ മഞ്ജു(30)വെന്ന യുവതിയാണ് വാടകവീട്ടിലെ മുറിക്കുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisment

തീ പൊള്ളലേറ്റ യുവതിയെ ആദ്യം സിവില്‍ ഹോസ്റ്റലിലേക്കും ആരോഗ്യനില ഗുരുതരമായതോടെ ദില്ലിയിലെ സഫ്ദര്‍ജംഗ് ഹോസ്റ്റലിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവതി ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

publive-image

മഞ്ജുവിന്റെ കാമുകന്‍ ബാബു ലാല്‍ ഞായറാഴ്ച്ച ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍, ഇരുവരില്‍നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു .

യുവതി താമസിക്കുന്നിടത്ത് പലചരക്കു കട നടത്തുകയായിരുന്നു ബാബു ലാല്‍. വിവാഹിതനായ ഇയാളുമായി യുവതി പ്രണയത്തിലായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Advertisment