റഷ്യ ഇന്ത്യക്ക് കൂടുതല്‍ എണ്ണ തരും; ധാരണയായി

author-image
neenu thodupuzha
New Update

മോസ്‌കോ: ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.

Advertisment

ഇന്ത്യക്ക് കൂടുതല്‍ എണ്ണ നല്‍കാന്‍ ധാരണയായതായി റഷ്യന്‍ ഊര്‍ജ്ജ കമ്പനിയായ റോസ്‌നെഫ്ട് അറിയിച്ചു.

publive-image

റോസ്‌നെഫ്ട് സി.ഇ.ഒ. ഇഗോര്‍ സെചിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

എണ്ണ ഇടപാട് വര്‍ധിപ്പിക്കാന്‍ ഇരു കമ്പനിയും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. വാങ്ങുന്ന എണ്ണയുടെ അളവ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഐ.ഒ.സിക്കു പുറമേ മറ്റു രണ്ട് എണ്ണക്കമ്പനികളുമായി കൂടി റോസ്‌നെഫ്ട് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ ഉക്രെയ്ന്‍ വിദേശ മന്ത്രി ദിമിത്രോ കുലേബ വിമര്‍ശിച്ചിരുന്നു. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ 20 ശതമാനം വര്‍ധനയുണ്ടെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ ഉപപ്രധാന മന്ത്രി അറിയിച്ചിരുന്നു.

Advertisment