New Update
ചെങ്ങന്നൂര്‍: എസ്.ഐയെ ജോലിയ്ക്കിക്കിടയില്‍ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍. മുളക്കുഴ മണ്ണത്തുംചേരില്‍ ശരത്താ(32)ണ് റിമാന്‍ഡിലായത്.
Advertisment
ഇയാള്‍ക്കെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ: എം.സി. അഭിലാഷ്, സി.പി.ഒമാരായ ശ്യാം, അനീഷ് എന്നിവര്‍ എത്തിയപ്പോള്‍ ഭീഷണി മുഴക്കുകയും കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പോലീസ് ബഹളം കൂട്ടി നായയെ കൂട്ടില്‍ കയറ്റുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തി പോലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.