കുടുംബ പ്രശ്നം: ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയ്ക്കും വെട്ടേറ്റു; തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ നില ഗുരുതരം

author-image
neenu thodupuzha
New Update

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി.

Advertisment

അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67)യാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ്എടി ജീവനക്കാരനായ മരുമകന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്.

publive-image

കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നാണ് സംഭവം. കൊലയ്ക്ക്ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച  അലി അക്ബര്‍ ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുംതാസിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അലി അക്ബറും ഭാര്യയും തമ്മില്‍ 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്.

ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹൈസ്‌കൂള്‍ അദ്ധ്യാപികയാണ് മുംതാസ്.

Advertisment