New Update
മെല്‍ബണ്‍: മെല്‍ബണില്‍ ഖാലിസ്ഥാന്‍ അനുകൂലികളും ഇന്ത്യന്‍ പ്രകടനക്കാരും തമ്മിലുണ്ടായ കലഹവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്.
Advertisment
കല്‍ക്കല്ലോയില്‍ നിന്നുള്ള 23കാരന്‍, സ്ട്രാത്തുള്ളോയില്‍ നിന്നുള്ള 39കാരനും ക്രെയ്ഗിബേണില്‍നിന്നുള്ള 36കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
ആറുപേരെ തിരിച്ചറിയാന്‍ പോലീസ് ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു.
ജനുവരി 29ന് ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന സംഘട്ടനത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ അഞ്ച് പ്രതികള്‍ പിടിയിലായി. മറ്റുള്ള പ്രതികള്‍ക്കുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.