മലപ്പുറം: മലപ്പുറം കുറ്റിപ്പാലയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൂടലൂര്‍ സ്വദേശിനി അക്ഷയ(18)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. പഠനവുമായി ബന്ധപ്പെട്ട് കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.
/sathyam/media/post_attachments/P3ZcBjgzvlU23yJoXu0F.jpg)
കോളജില്‍ നിന്ന് തിരികെയെത്തിയ വിദ്യാര്‍ഥിനി മുകളിലെ മുറിയില്‍ പോവുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.