വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വിലക്കില്ലെന്ന് റഷ്യ

author-image
neenu thodupuzha
New Update

മോസ്‌കോ: വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താനും റഷ്യയില്‍ തുടരാനും തടസമില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്.

Advertisment

publive-image

നിയമാനുസൃതമായ അക്രഡിറ്റേഷനുള്ള എല്ലാ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും റഷ്യയില്‍ തുടരാനും അവരുടെ ജോലി തടസമില്ലാതെ നിര്‍വഹിക്കാനും അവസരമുണ്ട്.

രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ വാള്‍സ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ച് കഴിഞ്ഞ ദിവസം റഷ്യയില്‍ അറസ്റ്റിലായിരുന്നു.

ഇതിനെതിരെ അമേരിക്ക വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

Advertisment