New Update
ചെറുതോണി: പാറേമാവ് ആയുര്‍വേദ ആശുപത്രിയിലേക്കു വന്ന മരുന്നുകള്‍ കയറ്റിറക്കു കൂലിയുടെ തര്‍ക്കത്തെത്തുടര്‍ന്ന് ലോഡിറക്കാതെ തിരികെ കൊണ്ടുപോയി.
Advertisment
വെള്ളിയാഴ്ചയാണ് സംഭവം. ഇതിനു മുമ്പുവരെ ഔഷധിയുടെ ജീവനക്കാര്‍തന്നെ മരുന്നിറക്കി ഗോഡൗണില്‍ വയ്ക്കുകയായിരുന്നു പതിവ്. ഇത്തരത്തിലാണ് ഇതിന്റെ കരാര്‍ നല്‍കിയിട്ടുള്ളത്. മറ്റാശുപത്രികളിലും ഔഷധിയുടെ ആളുകള്‍ തന്നെയാണ് ലോഡിറക്കുന്നത്.
എന്നാല്‍ പാറേമാവില്‍ മാത്രം യാതൊരു മുന്നറിയിപ്പുമില്ലാതെ മരുന്നിറക്കുന്നത് തടയുകയായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് ലോഡിറക്കാതെ മരുന്ന് തിരികെ കൊണ്ടുപോയി. ഇതു സംബന്ധിച്ച് ആശുപത്രിയിലെ ജീവനക്കാര്‍ ചുമതലയുള്ള ജില്ലാ പഞ്ചായത്തിനേയും ഡി.എം.ഒയേയും വിവരമറിയിച്ചു.