കമ്പംമെട്ടിലും കരുണാപുരത്തും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ അജ്ഞാത സംഘത്തിന്റെ പണപ്പിരിവ്, നൽകിയില്ലെങ്കിൽ ഭീഷണി; മുന്നറിയിപ്പുമായി പോലീസ്

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: കമ്പംമെട്ടിലും കരുണാപുരത്തും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ്. പിരിവ് നടത്തുന്ന സംഘത്തെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് കമ്പംമെട്ട് പോലീസിന്റെ മുന്നറിയിപ്പ്.

Advertisment

പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്‍കാനാണ് പണപ്പിരിവെന്നാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിശദീകരണം. പണം നല്‍കാത്തവരോട് വിരട്ടല്‍ ആരംഭിച്ചതോടെയാണു പരാതികള്‍ ഉയര്‍ന്നത്.

publive-image

കഴിഞ്ഞ മാസം മേഖലയില്‍ കോവിഡ്  രോഗപരിശോധനയെന്ന പേരില്‍ രക്തം ശേഖരിക്കാന്‍ ശ്രമം നടന്നിരുന്നു. സംശയം തോന്നി നാട്ടുകാര്‍ സംഘടിച്ചതോടെ അഞ്ജാത സംഘം മുങ്ങിയിരുന്നു. ഇതിനു ശേഷമാണ് പുതിയ സംഘത്തിന്റെ വരവ്.

ഒരു മാസം മുന്‍പ് കരുണാപുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അമ്മാവന്‍പടിയിലാണ് രക്തസാംപിള്‍ ശേഖരിക്കാന്‍ അഞ്ജാത സംഘം എത്തിയത്.

നിരവധി വീടുകളില്‍ എത്തിയ സംഘം വീട്ടുകാരുടെ രക്തം ശേഖരിക്കാനാണു ശ്രമം നടത്തിയത്.

നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും കരുണാപുരം പഞ്ചായത്ത് അധികൃതരെയും വാര്‍ഡ് മെമ്പറെയും വിവരം അറിയിച്ചതിനു പിന്നാലെ അഞ്ജാത സംഘം മുങ്ങി.

ഇതിനുശേഷം ഇതേയാളുകള്‍ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ ചില വീടുകളില്‍ എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ തന്ത്രപരമായി ഇവര്‍ ഇവിടെനിന്നു രക്ഷപ്പെട്ടു.

രക്തപരിശോധനാ വിവരം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തയിരുന്നു. അഞ്ജാത സംഘം വീണ്ടുമെത്തി പണപ്പിരിവ് ആരംഭിച്ചതോടെ പോലിസിനും സംശയമുയര്‍ന്ന സാഹചര്യത്തിലാണ് പിരിവുകാര്‍ എത്തിയാല്‍ സ്‌റ്റേഷനില്‍ അറിയിക്കണമെന്ന നിര്‍ദേശം കമ്പംമെട്ട് പോലീസ് നല്‍കിയത്.

Advertisment