കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് മൃതദേഹം കത്തിച്ചു; യുവതിക്കും കാമുകനും ജീവപര്യന്തം

author-image
neenu thodupuzha
New Update

ഹരിയാന: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ യുവതിക്കും കാമുകനും ജീവപര്യന്തം.

Advertisment

സോഹ്ന സ്വദേശിയായ ഗീത, ഡല്‍ഹി ചത്തര്‍പൂര്‍ സ്വദേശി സമര്‍ജീത് (സുര്‍ജിത് ചൗഹാന്‍) എന്നിവര്‍ക്കാണ് കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സന്ദീപ് കുമാര്‍ ദുഗ്ഗലാണ് വിധി പറഞ്ഞത്.

publive-image

2017 സെപ്റ്റംബറിലാണ് യുവതിയുടെ ഭര്‍ത്താവ് വിപിന്‍ തോമറിന്റെ പാതി കത്തിക്കരിഞ്ഞ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും തെളിവ് നശിപ്പിക്കാനാണ് മൃതദേഹം കത്തിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ചൗഹാന്റെ സഹായത്തോടെയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

Advertisment