New Update
ന്യൂഡല്‍ഹി: ചികിത്സയ്‌ക്കെത്തിയ അഞ്ചു വയസുകാരിയുടെ ശരീര ഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
Advertisment
ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ വയറുവേദനയെത്തുടര്‍ന്നാണ് അമ്മ സമീപത്തെ ക്ലിനിക്കിലെത്തിച്ചത്.
കുട്ടിയുമായി അമ്മ ഡോക്ടറുടെ ഡ്യൂട്ടി റൂമിലേക്ക് കയറിയപ്പോഴാണ് പഴ്സ് മറന്നു വച്ചത് ഓര്‍ക്കുന്നത്. ഇതെടുക്കാന്‍ പുറത്തു പോയി ചെക്ക്-അപ്പ് റൂമിലേക്ക് തിരികെ വരുമ്പോഴാണ് ഡോക്ടര്‍ മകളുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നത് കണ്ടതെന്നും അമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.