നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം; തമിഴ്നാട്ടിൽ ഇടുക്കി സ്വദേശിക്ക് ദാരുണാന്ത്യം, ദുരന്തം സഹോദരിയുടെ മരണ വിവരമറിഞ്ഞ് കാണാൻ പോകവെ

author-image
neenu thodupuzha
New Update

ഇടുക്കി: തമിഴ്നാട്ടിൽ വാഹന അപകടത്തിൽ  മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാറാ(29)ണ് മരിച്ചത്.

Advertisment

publive-image

നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി അഖിൽ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ വച്ചായിരുന്നു അപകടം.

തമിഴ്നാട്ടിൽ താമസിക്കുന്ന സഹോദരി മരിച്ചപ്പോൾ കാണാന്‍ പോയതാണ് പ്രസന്ന കുമാർ. യാത്രയ്ക്കിടെ നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

തലയ്ക്കേറ്റ  പരിക്കാണ് അപകട കാരണം. മൃതദേഹം  തേനി മെഡിക്കല്‍ കോളജില. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment