ഇടുക്കി: കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു ഭാര്യയും ഭര്‍ത്താവും മരിച്ചതിന് പിന്നില്‍ കടബാധ്യത.
കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ നടത്തുന്ന പുന്നയാര്‍ ചൂടന്‍ സിറ്റിയില്‍ താമസിക്കുന്ന കാരാടിയില്‍ ബിജുവും ഭാര്യ ടിന്റുവുമാണ് വിഷം കഴിച്ച് മരിച്ചത്.
ബിജുവിന്റെ മാതാവ് രാവിലെ വീട്ടില്‍നിന്ന് കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ഇവര്‍ വിഷം കഴിച്ചത്.
ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മക്കളായ 11 വയസുള്ള പെണ്‍കുട്ടിയും എട്ടും രണ്ടും വയസുള്ള ആണ്‍കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവ ദിവസം ഉച്ചയ്ക്ക് മൂത്ത പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം പറയയുമ്പോഴാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് കഞ്ഞിക്കുഴി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സ് എത്തി നാലു പേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ കുട്ടികള്‍ക്ക് ഉപ്പുവെള്ളം നല്‍കുകയും അവര്‍ ഛര്‍ദ്ദിക്കുകയും ചെയ്തതിനാല്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി. എന്നാല്‍, ഇളയകുട്ടി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
പിന്നീട് കഞ്ഞിക്കുഴി പോലീസ് എത്തിയാണ് ഇളയകുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.