ചെറുതോണി: യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആമ്പക്കാട്ട് രാജമ്മ(58)യാണ് മരിച്ചത്.
/sathyam/media/post_attachments/lxD0OuuRMzlJUiQRPrUu.jpg)
തലയ്ക്കടിയേറ്റ് ഭര്‍ത്താവ് ഭാസ്‌കര(64)നെ ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ മൂത്തമകള്‍ രജിതയുടെ ഭര്‍ത്താവ് പണിക്കന്‍ കുടി സ്വദേശി സുധീഷാ(33)ണ് കൊന്നത്. ശനിയാഴ്ച വൈകിട്ട് നാലിന് മദ്യപിച്ച് വാത്തിക്കുടിയിലെ ഭാര്യവീട്ടിലെത്തിയ പ്രതി സുധീഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു.
മകളെ ആക്രമിക്കുന്നത് കണ്ട് തടയാനെ ത്തിയ ഭാസ്‌കരനേയും രാജമ്മയേയും സുധീഷ് കോടാലി കൊണ്ടടിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.