New Update
കോഴിക്കോട്:ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ.
Advertisment
നാദാപുരം തൊട്ടിൽപ്പാലം പൈക്കളങ്ങാടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കമ്മനക്കുന്നുമ്മൽ ജംഷിർ (34), മാതാവ് നബീസ (53) എന്നിവരാണ് അറസ്റ്റിലായത്.
ജംഷിറിന്റെ ഭാര്യ നരിക്കാട്ടേരിയിലെ കറ്റാരത്ത് അഷ്റഫിന്റെ മകൾ അസ്മിനയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.
അസ്മിനയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനമാണെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതികളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.