രാജ്യത്തെ ഏറ്റവും വിലയേറിയ ആഡംബര ട്രിപ്പിള്‍ ഫ്ളാറ്റ്; വിറ്റത് 369 കോടിക്ക് !

author-image
neenu thodupuzha
New Update

മുംബൈ: മലബാര്‍ ഹില്ലിലുള്ള ആഡംബര ട്രിപ്പിള്‍ ഫ്ളാറ്റ് വിറ്റുപോയത് 369 കോടി രൂപയ്ക്ക്.

Advertisment

രാജ്യത്തെ ഏറ്റവും വിലകൂടിയ ആഡംബര ഭവനം എന്നു വിലയിരുത്തുന്ന ഫ്ളാറ്റ് കണ്ണഞ്ചിപ്പിക്കുന്ന വിലയ്ക്കു വാങ്ങിയത് വ്യവസായ പ്രമുഖനും ഫാമി കെയര്‍ സ്ഥാപകനുമായ ജെ.പി. തപരിയയുടെ കുടുംബം. സീ-വ്യൂ അപ്പാര്‍ട്ട്മെന്റ് രാജ്യത്തെതന്നെ ഏറ്റവും വിലകൂടിയതാണെന്നാണ് കണക്കാക്കുന്നത്.

publive-image

ലോധ ഗ്രൂപ്പിന്റെ സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്സില്‍ നിന്നാണു കുടുംബം ആഡംബര അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. സൂപ്പര്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ ടവറായ ലോധ മലബാറിന്റെ 26, 27, 28 നിലകളിലാണ് ഈ ആസ്തി.

1.08 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അപ്പാര്‍ട്ട്മെന്റ് അറബിക്കടലിനും ഹാങ്ങിങ് ഗാര്‍ഡനും തൊട്ടുചേര്‍ന്നാണ്. ഫ്ളാറ്റിന്റെ ആകെ വിസ്തീര്‍ണ്ണം 27,160 ചതുരശ്ര അടിയാണ്. ചതുരശ്ര അടിക്ക് 1.36 ലക്ഷം രൂപയ്ക്കാണ് ജെ.പി. തപരിയ കുടുംബം ഇത് വാങ്ങിയത്.

ചതുരശ്ര അടിക്ക് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വിറ്റ ഫ്ളാറ്റ് എന്ന സവിശേഷതയും ഇതിനുണ്ട്. ഫ്ളാറ്റ് വാങ്ങാനായി തപരിയ കുടുംബം സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം അടച്ചത് 19.07 കോടി രൂപയാണ്.

Advertisment