കാഞ്ഞിരപ്പള്ളിയിൽ ജീപ്പ് ഇന്നോവയിലും  ബസിലും ഇടിച്ച് ഏഴ് പേര്‍ക്ക് പരുക്ക്

author-image
neenu thodupuzha
New Update

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ഒന്നാം െമെലിന് സമീപം വളവില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത ജീപ്പ് ഇന്നോവയിലും ബസിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ കല്‍ക്കെട്ടില്‍ ഇടിച്ച് ഏഴ് പേര്‍ക്ക് പരുക്ക്.

Advertisment

publive-image

തിരുവനന്തപുരം ശംഖുമുഖത്തില്‍ നിന്നും വാഗമണ്ണിലേക്ക് പോവുകയായിരുന്നു ഇന്നോവയില്‍ ലിംഫോര്‍ട്ട് സ്റ്റീഫന്‍, രഹ്‌ന വിജയന്‍, ചക്കുമോള്‍ എന്നിവര്‍ക്കും ജീപ്പിലുണ്ടായിരുന്ന മുട്ടപ്പള്ളി സ്വദേശികളായ, നൗഫല്‍, സീനത്ത്, പുലിക്കുന്ന് സ്വദേശികളായ ബ്രിജിത്ത്, സജിനി എന്നിവര്‍ക്കുമാണ് പരുക്കേറ്റത്.

പാലായില്‍ നിന്നും മുണ്ടക്കയം പോവുകയായിരുന്ന സ്വകാര്യ ബസില്‍ ഇടിച്ച ശേഷം ജീപ്പ് സമീപത്തെ കല്‍ കെട്ടില്‍ ഇടിച്ചു നിന്നു. കാളകെട്ടിയിലെ ജോലി സ്ഥലത്ത് ജീവനക്കാരെ ഇറക്കിയ ശേഷം മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്.

ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് അര മണിക്കൂറോളം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ്  വാഹനം മാറ്റിയത്.

Advertisment