കഞ്ചാവ് വലിച്ചെറിഞ്ഞശേഷം പോലീസിനെ കബളിപ്പിച്ച്  തോട്ടില്‍ ചാടി രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയിൽ

author-image
neenu thodupuzha
New Update

പത്തനംതിട്ട: പോലീസ് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയ്യിൽ കരുതിയ കഞ്ചാവ് കവർ വലിച്ചെറിഞ്ഞശേഷം തോട്ടില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി.

Advertisment

തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിന്‍കരയില്‍ വീട്ടില്‍ മോന്‍സിയാണ് ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും സംയുക്ത തെരച്ചിലില്‍ കൊട്ടാലി പാലത്തിനടുത്തുനിന്നും പിടിയിലായത്.

publive-image

പോലീസ് പിന്തുടരുന്നതറിഞ്ഞ പ്രതി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച കഞ്ചാവ് തോട്ടിലെ വെള്ളത്തിൽ വലിച്ചെറിഞ്ഞിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

കവറില്‍ നിന്നും 90 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരം നര്‍കോട്ടിക് സെല്‍ ഡിെവെ.എസ്.പി കെ.എ. വിദ്യാധരന് െകെമാറിയതിനെത്തുടര്‍ന്നാണ് ഡാന്‍സാഫ് സംഘവും പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള തിരുവല്ല പോലീസും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത്.

Advertisment