New Update
തൃശൂര്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശ നിലയിലായ ഗൃഹനാഥന്‍ മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്ര(57)നാണ് മരിച്ചത്.
Advertisment
ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടിലെത്തിയ രരണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വീട്ടില്‍നിന്ന് ഇഡ്ഡലി കഴിച്ചതോടെയാണ് ശശീന്ദ്രന്‍ അവശ നിലയിലായത്. ഭക്ഷണത്തില്‍ വിഷാംശമുണ്ടെന്നാണ് നിഗമനം. ഭക്ഷണം കഴിച്ച ശേഷം എ.ടി.എമ്മില്‍ നിന്നും പണമെടുക്കാന്‍ പോയ ശശീന്ദ്രന്‍ രക്തം ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും മറ്റു നാലു പേര്‍ക്കും സമാന ലക്ഷണങ്ങള്‍ കണ്ടതോടെ സംശയമുണ്ടാകുകയായിരുന്നു.