ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 60കാരൻ അറസ്റ്റിൽ; കുടുങ്ങിയത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ

author-image
neenu thodupuzha
New Update

കൊൽക്കത്ത: ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 60കാരൻ അറസ്റ്റിൽ. രതികാന്ത് സർദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അറസ്റ്റ്.

Advertisment

രണ്ടു വർഷമായി ഇയാൾ വളർത്തുനായയെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടെന്ന് പൊലീസ് അറിയിച്ചു. അയൽവാസികളിലാരോ പകർത്തിയ പീഡനദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

publive-image

കഴിഞ്ഞ ദിവസമാണ് ഇയാൾ പരിപൂർണ നഗ്നനായി വളർത്തുനായയ്ക്കൊപ്പം നിൽക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇയാൾ വളർത്തുനായയെ ലൈംഗികമായി ദുരുപയോഗിക്കുകയാണെന്ന് വ്യക്തമായതോടെ ഇവരിലൊരാൾ അത് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

രണ്ടു വർഷമായി ഇയാൾ നായയെ പീഡിപ്പിക്കുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നൽകി. നായയെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനും വിസമ്മതിച്ചതായി അയൽക്കാർ പറയുന്നു.

ഇയാൾ പലതവണ ഇത് ആവർത്തിച്ചതോടെയാണ് വിഡിയോദൃശ്യം പകർത്തി പ്രചരിപ്പിക്കാൻ അയൽക്കാർ തീരുമാനിച്ചത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്നേഹികളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയത്. തെരുവുനായ്ക്കളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

അതേസമയം, ഈ വീഡിയോ ഒരു വർഷം മുൻപ് പകർത്തിയതാണെന്നും റിപ്പോർട്ടുണ്ട്. ദൃശ്യം സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സർദാർ കുടുങ്ങിയത്.

Advertisment