New Update
പയ്യന്നൂർ: കാണാതായ റിട്ട. റെയിൽവേ ജീവനക്കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി.
Advertisment
റിട്ട.റെയിൽവെ ഗേറ്റ് കീപ്പർ പയ്യന്നൂർ കോളോത്ത് പാസ്‌പോർട്ട് ഓഫീസിന് സമീപത്തെ ഇ.പി. കേശവനെ(88)യാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ എട്ടിന് സമീപത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്.